Saturday, April 4, 2009

മ്യായാവി

ഞാൻ ചെറുപ്പം മുതൽക്കു തന്നെ സ്വപ്നം കാണാറുള്ളതാണ് അദ്‌റ്ശ്യനാവുക എന്നത്, ചെറുപ്പത്തിൽ സഹപാഠികളോട് ഇത് പറയുമ്പോൾ അവരും സ്വപ്നം കാണാറുണ്ട് എന്നു മനസ്സിലായി.
ഇപ്പോൾ ഞാൻ ഇവിടെ ഒരു മത്സരം നടത്തുകയാണ്.
മത്സരം ഇതാണ്:
നിങ്ങൾക്ക് അദ്‌റ്ശ്യനാവാൻ കഴിവ് കിട്ടിയാൽ നിങ്ങൾ ഈ കഴിവ് ഉപയോഗിച്ച് ചെയ്യുന്ന ആദ്യ കാര്യം എന്തായിരിക്കും?

ഏറ്റവും നല്ല ഉത്തരം നൽകുന്നയാൾക്ക് ഒരു ബ്ലോഗുണ്ട സമ്മാനം!

5 comments:

റാഷിദ് said...

പോസ്റ്റാൻ പൂതിയായിട്ടാണ്, ആരെങ്കിലും ഒരു കമന്റ് തരൂ പ്ലീസ്!

നിരക്ഷരൻ said...

ഈ ലോകത്ത് നടക്കുന്ന സകലമാന
ആന്റി സോഷ്യല്‍, തീവ്രവാദ, അവിശുദ്ധ, അരാഷ്ടീയ, കൂട്ടുകെട്ടുകളുടേയും വൃത്തികേടുകളുടെയും തെളിവുകള്‍ ശേഖരിച്ച് പൊതുജനത്തിന്റേയും, കോടതികളുടേയും മുന്നില്‍ നിരത്തും.മാന്യന്മാരായി ചമഞ്ഞ് നടക്കുന്ന പല വിദ്വാന്മാരും അതോടെ അകത്താകും, ഈ ലോകം സ്വര്‍ഗ്ഗമാകും.

മാഷേ എനിക്കൊരു വീഡിയോ ക്യാമറ കൂടെ അദൃശ്യമായി കൊണ്ടുനടക്കാ‍നുള്ള ഏര്‍പ്പാട് ചെയ്ത് തരണേ ? :)

RAHMAN PHOTOGRAPHY said...

റാഷിദ്‌


പക്ഷെ നിരക്ഷരാ ലോകത്തുള്ള എല്ലാ കള്ളന്മാര്‍കും റാഷിദ്‌ ഈ സിദ്ധി കൊടുത്താല്‍ പിന്നെന്തു ചെയ്യും
അത് കൊണ്ട് ഒരു വ്യവസ്ഥ വെക്കുക ഈ സിദ്ധി ആദ്യം കമന്റുന്ന മൂന്നു പേര്‍ക്ക് മാത്രം . എന്താ സമ്മതമാണോ റാഷിദ്‌ ?

RAHMAN PHOTOGRAPHY said...

മാഷേ എനിക്കൊരു വീഡിയോ ക്യാമറ കൂടെ അദൃശ്യമായി കൊണ്ടുനടക്കാ‍നുള്ള ഏര്‍പ്പാട് ചെയ്ത് തരണേ ? :)
അത് കലക്കി

വിഷ്ണു | Vishnu said...

നമ്മുടെ നാടിനെക്കാള്‍ സുന്ദരമായ സ്ഥലം ഉണ്ടോ എന്ന് അന്വേഷിച്ചു ഉലകം ചുറ്റും വലിഭന്‍ ആകും, ഉണ്ടെങ്കില്‍ അത് പറിച്ചു നമ്മുടെ നാട്ടില്‍ കൊണ്ടുവരും;

പിന്നെ നീരുവേട്ടന് കൊടുത്ത ക്യാമറ അലവന്‍സ് എനിക്കും വേണം, കൂടെ കുറച്ച് ബാഗ്ഗേജ് അലവന്‍സും ;-)